
കുഫോസ് വൈസ് ചാൻസലർ ഡോ എ ബിജുകുമാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
‘ഗവേഷണത്തിൽ നിന്ന് പ്രസിദ്ധീകരണത്തിലേക്ക്’ദ്വിദിന ശിൽപശാലയ്ക്ക് കുഫോസിൽ തുടക്കംകേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ഫാക്കൽറ്റി ഓഫ് ഫിഷറീസ് മാനേജ്മെന്റും പൊങ്ങം നൈപുണ്യ ബിസിനസ് സ്കൂളും (NBS) സംയുക്തമായി സംഘടിപ്പിക്കുന്ന ‘Research to Publication: From Insight to Impact’ ദ്വിദിന ശിൽപശാലയ്ക്ക് കുഫോസിൽ തുടക്കമായി.ഗവേഷണ രീതിശാസ്ത്രം, സാഹിത്യ അവലോകനം, ഗവേഷണ പ്രബന്ധ രചന, അക്കാദമിക് പ്രസിദ്ധീകരണം എന്നിവയിൽ പ്രായോഗിക പരിജ്ഞാനം നൽകുകയാണ് ശിൽപശാലയുടെ ലക്ഷ്യം. കുഫോസ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. എസ്. സുരേഷ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എ. ബിജു കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ബി.എസ് ഡയറക്ടർ ഡോ. ജേക്കബ് പി. എം. സ്വാഗതവും ഫിഷറീസ് മാനേജ്മെന്റ് ഡീൻ ഡോ. ഇ. എം. അൽസൽ ആമുഖവും നിർവഹിച്ചു.
സാഹിത്യ അവലോകനം, സിസ്റ്റമാറ്റിക് ലിറ്ററേച്ചർ റിവ്യൂ, ബിബ്ലിയോമെട്രിക്സ്, ഗവേഷണ പ്രബന്ധ രചന, പ്രസിദ്ധീകരണം തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതിക സെഷനുകൾ നടന്നു. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ ലൈബ്രേറിയൻ ഡോ. വിജേഷ് പി. വി., നിമിറ്റിലെ സെന്റർ ഫോർ റിസർച്ച് ഡയറക്ടർ ഡോ. ആന്റണി ജോസ് എന്നിവർ സെഷനുകൾ നയിച്ചു. അധ്യാപകരും ഗവേഷകരും ശിൽപശാലയിൽ പങ്കെടുത്തു.
Photo Courtesy - Google







